കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും ഇക്കുറി മുസ്ലീം ലീഗ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എം.എൽ.എമാരുടെ എണ്ണത്തിൽ പാർട്ടിയുടെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ......
പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് ചെലവൂരിലാണ് സംഭവം.......
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് മൂവരും മുങ്ങിമരിച്ചത്.
തുണി അലക്കാൻ പോയതായിരുന്നു ഇവർ. ......
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി) കോഴ്സിന്റെ19-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായുള്ള രണ്ട് വർഷത്തെ എംബിഎ കോഴ്സായ ഇപിജിപിയിലേക്ക് എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഇഎംഎടി), വ്യക്തിഗത അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം ലഭിക്കുക.
ഐഐഎം കോഴിക്കോട് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർ പ്രൊഫ. ......
കോഴിക്കോട് : നടുവട്ടം സ്വദേശിയായ തയ്യൽ തൊഴിലാളിക്ക് സിയസ്കൊയുടെ കൈത്താങ്ങ് .
തോണിച്ചിറ റോഡിന് സമീപം മൂന്ന് സെൻ്റ് സ്ഥലത്ത് സിയസ്കോ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കുള്ള വീടിന് തറക്കല്ലിട്ടു. അഭയം പദ്ധതിയിലെ ഇരുപത്തിമൂന്നാമത്തെ വീടിനാണ് തറക്കല്ലിട്ടത്.
എം എസ് എസ് സംസ്ഥാന പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
മനുഷ്യനെ തമ്മിൽ അകറ്റുവാനുളള പരീക്ഷണം നടക്കുന്ന ഇക്കാലത്ത് പരസ്പരം ചേർത്ത് പിടിക്കാനുള്ള സാധ്യതയെ കുറിച്ച് പഠനം നടത്തണമെന്ന് നിയാസ് പറഞ്ഞു.
മറ്റുള്ളവരെ ചേർത്ത് പിടിക്കുന്ന മാനവിക മൂല്യം പുതിയ തലമുറക്ക് കൈമാറുന്ന
സിയസ്കൊയുടെ നന്മ വലിയ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വീടുടമയായ രാഹുലും അദ്ദേഹത്തിന്റെ സഹോദരീഭർത്താവുമാണ് മരിച്ചത്. ......
കോഴിക്കോട് : പി. ആർ സോംദേവ് രചിച്ചനക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു . ഡി . സി ബുക്സ് കെ. എൽ.......